ചക്കിട്ടപ്പാറ ഖനനക്കേസ്;കുറ്റ വിമുക്തനാക്കിയ കാര്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന് എളമരം കരിം

കൊച്ചി: ചക്കിട്ടപ്പാറ ഖനന കേസില്‍ തന്നെ കുറ്റ വിമുക്തനാക്കിയ കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് മുന്‍മന്ത്രി എളമരം കരിം.

വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് കണ്ടില്ല.ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. റിപ്പോര്‍ട്ട് കിട്ടിയശേഷം നിയമനടപടിയിലേക്ക് കടക്കുമെന്നും എളമരം കരിം പറഞ്ഞു.

Top