ഗ്വാട്ടിമാലയില്‍ മണ്ണിടിച്ചിലില്‍ 264 പേര്‍ മരിച്ചതായി കണക്കുകള്‍

ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാലയില്‍ കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചത് 264 പേരാണെന്ന് കണക്ക്. ഇനിയും ചുരുങ്ങിയത് 40 പേരെ കണ്ടെത്താനുണ്ട്. ഈ മാസം ഒന്നിനാണ് ഗ്വാട്ടിമാല സിറ്റിക്കടുത്തുള്ള സാന്റ കറ്റാരിന പിനുലയില്‍ മണ്ണിടിച്ചിലുണ്ടായത്.

2009 ല്‍ ദുരന്തപ്രതിരോധ വിഭാഗം നല്‍കിയ മുന്നറിയിപ്പ് വകവെക്കാതെ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതാണ് ദുരന്തത്തിന് കാരണമായത് എന്നാണ് നിഗമനം.

രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ തിങ്കളാഴ്ച ഉന്നതസമിതിയോഗം ചേരുന്നുണ്ട്.

വിലക്ക് ലംഘിച്ച് ഇഐ കാംബ്രെ 2വിലും പരിസരത്തും വീടുകള്‍ നിര്‍മ്മിച്ചതിനേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കുന്നുകളുടെ താഴ്‌വാരത്ത് പുഴയോട് ചേര്‍ന്നുള്ള സ്ഥലത്ത് താമസിച്ചിരുന്നവരാണ് മണ്ണിനടയില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും. ഇനിയും മണ്ണിടിച്ചിലുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സമീപപ്രദേശത്തുള്ളവരെ ഒഴിപ്പിച്ചിട്ടുണ്ട്.

Top