ഗ്വാങ്ഷൂ ഓപ്പണ്‍; സാനിയ-ഹിംഗിസ് സഖ്യത്തിന് കിരീടം

ഗ്വാങ്ഷു(ചൈന): ഗ്വാങ്ഷു ഓപ്പണ്‍ ടെന്നീസ് വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് കിരീടം. ഫൈനലില്‍ നേരിട്ടുള്ള സെറ്റില്‍ ചൈനീസ് സഖ്യമായ ഷിലിന്‍ സു സ്യുദി യു സഖ്യത്തെ(63, 61) തോല്‍പ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്.

ലോക ഒന്നാം നമ്പര്‍ ജോഡിയായ സാനിയയും ഹിംഗിസും ഈവര്‍ഷത്തെ യു.എസ്. ഓപ്പണ്‍, വിംബിള്‍ഡണ്‍ ജേതാക്കളാണ്. സാനിയയ്ക്ക് ഇത് സീസണിലെ ഏഴാം കിരീടവും.

Top