ഗ്രേറ്റ് എക്‌സ്പക്‌റ്റേഷന്‍സിനെ ആധാരമാക്കി ചിത്രമൊരുങ്ങുന്നു

ചാള്‍സ് ഡിക്കന്‍സിന്റെ പ്രശസ്ത നോവല്‍ ഗ്രേറ്റ് എക്‌സ്പക്‌റ്റേഷന്‍സിന് ബോളിവുഡില്‍ ചലിച്ചിത്രാവിഷ്‌കാരം. അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സിദ്ധാര്‍ത്ഥ് റോയ് കപൂറാണ്. കശ്മീരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

ആദിത്യ റോയ് കപൂര്‍, കത്രീന കൈഫ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. രേഖയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാഹുല്‍ ഭട്ട്, അതിഥി റാവു ഭട്ട്, അക്ഷയ് ഒബ്‌റോയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Top