ഗ്രീസിലെ ഹിത പരിശോധന ഇന്ത്യന്‍ ഓഹരി വിപണികള്‍ നഷ്ടത്തില്‍

മുംബൈ: ഗ്രീസിലെ ജനഹിതപരിശോധന ഇന്ത്യന്‍ ഓഹരി വിപണികളെയും ബാധിച്ചു. വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ സെന്‍സെക്‌സ് 300 പോയിന്റ് നഷ്ടത്തില്‍ 27,777ലും നിഫ്റ്റി 98 പോയിന്റ് നഷ്ടത്തില്‍ 8,386ലുമെത്തി. ഏഷ്യന്‍ വിപണികളും കനത്ത നഷ്ടത്തിലാണ്.

ഹിതപരിശോധനാഫലം സര്‍ക്കാരിന് അനുകൂലമായതോടെ ഗ്രീസിനു യൂറോപ്പും ഐഎംഎഫും നിര്‍ത്തിവച്ച സഹായം പുനരാരംഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഓഹരി വിപണികളില്‍ നഷ്ടം നേരിട്ടത്.

170 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 532 ഓഹരികള്‍ നഷ്ടത്തിലുമാണ്. ലോഹം വിഭാഗത്തിലെ ഓഹരികളാണ് കനത്ത നഷ്ടത്തില്‍. ടാറ്റ സ്റ്റീല്‍, ഹിന്റാല്‍കോ, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലും കൊട്ടക് മഹീന്ദ്ര ബാങ്ക് നേട്ടത്തിലുമാണ്.

ആദ്യവ്യാപാരത്തില്‍ രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഡോളറിനെതിരെ 18 പൈസുയെടെ നഷ്ടമാണ് രൂപയ്ക്കുണ്ടായത്. രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഡോളറിന്റെ മൂല്യം 63.62 രൂപയാണ്.

Top