ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് പത്തു മരണം

ജയ്പൂര്‍: ഭീല്‍പ്പൂരിനടുത്ത് ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് പത്തുപേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ സമീപത്തുണ്ടായിരുന്ന ഏഴു വാഹനങ്ങള്‍ക്ക് കത്തി നശിച്ചു.

ശനിയാഴ്ച രാത്രി, ജയ്പൂര്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ ഡല്‍ഹി-ജയ്പൂര്‍ ഹൈവേയ്ക്ക് സമീപമായിരുന്നു ടാങ്കര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. അപകടത്തില്‍ കൊല്ലപ്പെട്ട മൂന്നു പേരെ തിരിച്ചറിഞ്ഞതായി എസ്പി, ജയ്പൂര്‍ (റൂറല്‍) നിതിന്‍ ഡീപ് പറഞ്ഞു.

Top