ഗ്യാലക്‌സി നോട്ട് 5 ഓഗസ്റ്റ് 12ന് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

സാംസങ്ങ് ഗ്യാലക്‌സി നോട്ട് 5ഉം, എഡ്ജ് പ്ലസും വരുന്ന ഓഗസ്റ്റ് 12ന് എത്തുമെന്ന് റിപ്പോര്‍ട്ട്. സാംസങ്ങ് മൊബൈല്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്ന സാം മൊബൈലാണ് ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് പുറത്തുവിടുന്നത്.

അമേരിക്കന്‍ മാര്‍ക്കറ്റ് ലക്ഷ്യമാക്കി ഇറങ്ങുന്ന ഫോണ്‍ അവിടെ തന്നെയായിരിക്കും ആദ്യം വിപണിയില്‍ എത്തുക. ആപ്പിളിന്റെ ഡിജിറ്റല്‍ വാലറ്റിന് വെല്ലുവിളിയായ സാംസങ്ങ് പേ അവതരിപ്പിക്കപ്പെടുന്നു എന്നതാണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകത.

ഇതോടപ്പം 4കെ സൂപ്പര്‍ എഎംഒഎല്‍ഇഡി സ്‌ക്രീന്‍ ഇതിലുണ്ടാകും എന്നാണ് സൂചന. Exynos7422 പ്രോസസ്സറാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഗ്യാലക്‌സി എസ് 6 പോലെ മെറ്റല്‍ ഗ്ലാസ് ഡിസൈന്‍ ആണെങ്കിലും എസ്ഡി കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയില്ല എന്നാണ് ആദ്യത്തെ സൂചന.

നിറത്തിലും ഡിസൈനിലും ഇതുവരെ ഇറങ്ങിയ നോട്ട് പരമ്പരയിലെ ഫോണുകളില്‍ നിന്നും വ്യത്യസ്തമായിരിക്കും നോട്ട് 5 എന്നാണ് സൂചന.

5.7 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കും ഇതിനുണ്ടാകുക. 4100 എംഎഎച്ച് ബാറ്ററിയാണ് മറ്റോരു പ്രധാന പ്രത്യേകതയാകുക. ഗ്യാലക്‌സി എഡ്ജ് പ്ലസ് എന്നത് നേരത്തെ ഇറങ്ങിയ ഗ്യാലക്‌സി എഡ്ജിന്റെ പുതിയ രൂപമായിരിക്കുമെന്ന് നിരീക്ഷകര്‍ പറയുന്നത്.

Top