ഗോവയില്‍ നാവികസേനയുടെ വിമാനം തകര്‍ന്ന് വീണു; രണ്ട് പേരെ കാണാനില്ല

പനാജി: ഗോവയില്‍ നാവിക സേനയുടെ നിരീക്ഷണ വിമാനം തകര്‍ന്നു വീണു. പൈലറ്റ് ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന രണ്ട് നാവികസേന ഉദ്യോഗസ്ഥരെ കാണാതായി. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. നിരീക്ഷണ പറക്കലില്‍ ഏര്‍പ്പെട്ടിരുന്ന വിമാനമാണു തകര്‍ന്നു വീണത്. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

Top