ഗോവയില്‍ കേരളം ബ്ലാസ്റ്റ്

ഫറ്റോര്‍ഡ: തുടര്‍ച്ചയായ അഞ്ചു മല്‍സരങ്ങളില്‍ പരാജയമറിയാതെ മുന്നേറിയ കേരള ബ്ലാസ്റ്റേഴ്‌സിനെ എഫ്. സി ഗോവ മുട്ടു കുത്തിച്ചു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഗോവന്‍ സംഘം കേരളത്തെ പരാജയപ്പെടുത്തിയത്. ചെക്ക് താരം മിറോസ്ലാവ് സ്ലെപ്പിക്ക, ബ്രസീല്‍ താരം ആന്ദ്രെ സാന്റോസ് എന്നിവരാണ് ഗോവയുടെ സ്‌കോറര്‍മാര്‍. കളിയുടെ തുടക്കം മുതല്‍ തന്നെ കളിയില്‍ ഗോവയുടെ ശക്തമായ ആധിപത്യമായിരുന്നു കാണാന്‍ കഴിഞ്ഞത്.

ആദ്യ പകുതിയില്‍ പലവട്ടം കേരള ഗോള്‍ കീപ്പര്‍ ഡേവിഡ് ജെയിംസിനെ സീക്കോയുടെ കുട്ടികള്‍ പരീക്ഷിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ കൂടുതല്‍ ശക്തരായി തിരിച്ചെത്തിയ അവര്‍ കൃത്യമായ ഇടവേളകളില്‍ ഗോളുകള്‍ വര്‍ഷിച്ച കേരളത്തെ പരാജയപ്പെടുത്തുകയായിരുന്നു.

Top