ഗോവന്‍ ചലച്ചിത്രമേളയില്‍ നിന്നും ബാഹുബലിയെ ഒഴിവാക്കി;പ്രതിഷേധം ശക്തം

ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ വിസ്മയമായി വിലയിരുത്തപ്പെട്ട ബാഹുബലിയെ ഇത്തവണത്തെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

26 സിനിമകളാണ് ഇത്തവണ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 230 ചിത്രങ്ങളായിരുന്നു അപേക്ഷിച്ചിരുന്നത്. ബംഗാളിയില്‍ നിന്നും ഏഴു ചിത്രങ്ങളും ഹിന്ദിയില്‍ നിന്നും അഞ്ചും മലയാളത്തില്‍ നിന്ന് നാല് മലയാളചിത്രങ്ങളുമാണ് പനോരമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഒരു തെലുങ്ക് ചിത്രം പോലും ഇത്തവണത്തെ പനോരമയില്‍ ഇല്ല.

തെലുങ്ക് സിനിമകളോട് ഇത്തരം അവഗണന എന്നും ഉണ്ടാകാറുണ്ടെന്നാണ് ചലചിത്ര പ്രവര്‍ത്തകരുടെ ആക്ഷേപം. ബാഹുബലി ഒഴിവാക്കിയതിനെ കുറിച്ച് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആരും തന്നെ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Top