ഗൊരഖ്പൂര്‍ ദുരന്തം ; 9 ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 79 ആയി

ഗൊരഖ്പൂര്‍: ഗൊരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയില്‍ ജപ്പാന്‍ ജ്വരം ബാധിച്ച് നാലു കുട്ടികള്‍ കൂടി മരിച്ചു. ഉച്ചയോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാലു കുട്ടികള്‍ മരിച്ചത്.

ജപ്പാന്‍ ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടികള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

ദേവരിയ, കുശി നഗര്‍ ജില്ലകളില്‍ നിന്നുള്ള കുട്ടികളാണ് മരിച്ചത്. ഇതോടെ കഴിഞ്ഞ 9 ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 79 ആയി. 100 കണക്കിന് പേരാണ് ഓരോ ദിവസവും ചികിത്സ തേടി ആശുപത്രികളിലെത്തുന്നത്.

Top