ഗൂഗിള്‍ ഗ്ലാസിന് വെല്ലുവിളിയായി സോണിയുടെ സ്മാര്‍ട്ട് ഐ ഗ്ലാസ്

ഗൂഗിള്‍ ഗ്ലാസിന് വെല്ലുവിളി ഉയര്‍ത്തി സോണി സ്മാര്‍ട്ട് ഐ ഗ്ലാസ് വിപണിയിലേക്ക് എത്തുന്നു. 52500 രൂപയായിരിക്കും ഈ ഗാഡ്ജറ്റിന്റെ വില. ഗൂഗിള്‍ ഗ്ലാസിന്റെ പ്രത്യേകതകള്‍ എല്ലാം ഈ ഗ്ലാസിലും നല്‍കും എന്നാണ് സോണി പറയുന്നത്.

ഹോളോഗ്രാം ഒപ്റ്റിക്‌സ് ടെക്‌നോളജി ഉപയോഗിച്ച് മൊബൈലില്‍ വരുന്ന ടെക്സ്റ്റുകളും ചാറ്റുകളും ഗ്ലാസില്‍ കാണുവാന്‍ സാധിക്കും. വോയിസ് സന്ദേശങ്ങള്‍ സ്വീകരിക്കാനും. നാവിഗേഷനും ഈ ഗ്ലാസ് ഉപകാരമാകും.

ഗൂഗിള്‍ തങ്ങളുടെ അഭിമാന പദ്ധതിയായി പറഞ്ഞ ഗൂഗിള്‍ഗ്ലാസ് അവര്‍ താല്‍കാലികമായി പിന്‍വലിച്ചു, എന്നാല്‍ ആ ഇടം പിടിച്ചെടുക്കാനാണ് സോണിയുടെ വരവ്. യൂറോപ്യന്‍ രാജ്യങ്ങളിലായിരിക്കും ഈ ഗാഡ്ജറ്റ് ആദ്യം എത്തുക.

Top