ഗൂഗിളുമായി സഹകരിച്ച് മൊബെല്‍ സൈറ്റൊരുക്കി ഫ്‌ളിപ്പ്കാര്‍ട്ട്

ഫ്‌ളിപ്പ്കാര്‍ട്ട് മുന്‍പ് നിര്‍ത്തലാക്കിയ മൊബൈല്‍ സൈറ്റ് ധാരാളം പ്രത്യേകതകളുമായി ‘ഫ്‌ളിപ്പ്കാര്‍ട്ട് ലൈറ്റ്’ എന്ന പേരില്‍ വീണ്ടും രംഗത്തെത്തുകയാണ്. നിലവില്‍ ആപ്പിളിള്‍ ലഭിക്കുന്ന മിക്ക സൌകര്യങ്ങളും ഉപയോക്താവിന് പുതിയ മൊബൈല്‍ സൈറ്റില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് സൈറ്റിന്റെ രൂപകല്പ്പന എന്നാണു ഫ്‌ലിപ്പ്കാര്‍ട്ട് വ്യക്തമാക്കുന്നത്. ഗൂഗിളും ആയുള്ള സഹകരണത്തോടെയാണ് പുതിയ സൈറ്റ് ഫ്‌ലിപ്പ്കാര്‍ട്ട് പുറത്തിറക്കുന്നത്.

ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ ഒരു ഷോര്‍ട്ട്കട്ട് ഐക്കണ്‍ ഉപയോഗിച്ച് ഫ്‌ലിപ്പ്കാര്‍ട്ട് സേവനങ്ങള്‍ ഉപയോഗിക്കാം. ആപ്പ് ഒണ്‍ലി രീതി പിന്തുടരുന്നത് ഉപഭോക്താവിന്റെ ഷോപ്പിംഗ്‌രീതികള്‍ വ്യക്തമായി മനസ്സിലാക്കാന്‍ ആപ്പ് കൂടുതല്‍ സഹായകമാണ് എങ്കില്‍ പോലും ആപ്പ് കൃത്യമായി ഉപഭോക്താക്കള്‍ അപ്‌ഡേറ്റ് ചെയ്താല്‍ മാത്രമേ ഇതിന്റെ പൂര്‍ണ്ണ പ്രയോജനം ലഭിക്കു.

വെബ്ബിനെ ആപ്പ് ഉപയോഗത്തിന് സമാനമാക്കുന്ന ഗൂഗിള്‍ ക്രോമിന്റെ പുതിയ ഫീച്ചറുകള്‍ ഉപയോഗപ്പെടുത്തിയാണ് പുതിയ
മൊബൈല്‍ സൈറ്റ് രൂപകല്പ്പന ചെയ്യുന്നത്. ഹോം സ്‌ക്രീനില്‍ ഒരു ഐക്കണ്‍, പുഷ് നോട്ടിഫിക്കെഷനുകള്‍ എന്നിവ ലഭ്യമാക്കാന്‍ കഴിയും.

മൊബൈല്‍ ഫോണിലെ സ്റ്റോറേജ് സ്‌പെയ്‌സിനെക്കുറിച്ച് ഓര്‍ത്ത് ടെന്‍ഷനും വേണ്ട. ഇന്റര്‍നെറ്റ് സ്പീഡ് വളരെ കുറവാണെങ്കിലും ഈ സേവനം ഉപയോഗിക്കാന്‍ കഴിയും.

Top