ഗുസ്തിയില്‍ യോഗേശ്വര്‍ ദത്തിന് സ്വര്‍ണം

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസിലെ ഒമ്പതാം ദിനത്തില്‍ ഒരു സ്വര്‍ണവും കൂടി കൂട്ടിച്ചേര്‍ത്ത് ഇന്ത്യ. ഗുസ്തിയില്‍ യോഗേശ്വര്‍ ദത്താണ് സ്വര്‍ണം ഇന്ത്യയ്ക്കു സമ്മാനിച്ചത്. ഇതോടെ മെഡല്‍ പട്ടികയില്‍ സ്വര്‍ണമെഡലുകളുടെ എണ്ണം നാലായി.

65 കിലോഗ്രാം വിഭാഗത്തില്‍ താജിക്സ്ഥാന്റെ സാലിംഖാനെയാണ് ഫൈനലില്‍ യോഗേശ്വര്‍ തോല്‍പ്പിച്ചത്. രാജ്യം പത്മശ്രി നല്‍കി ആദരിച്ചിട്ടുള്ള യോഗേശ്വര്‍ കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്‌സില്‍ 55 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലം നേടിയിരുന്നു.

കഴിഞ്ഞ രണ്ടു കോമണ്‍വെല്‍ത്തു ഗെയിംസിലും സ്വര്‍ണ നേടിയ യോഗ്വേശ്വര്‍ നാലുതവണ കോമണ്‍വെല്‍ത്തു ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടിയിട്ടുണ്ട്.

അത്‌ലറ്റിക്‌സിലും പ്രതീക്ഷച്ച മെഡലുകള്‍ ലഭിച്ചില്ലെങ്കിലും ഇന്ത്യ നിരാശപ്പെടുത്തിയില്ല. വനിതകളുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ വെള്ളിനേടിക്കൊണ്ട് കുഷ്ബീര്‍കൗറാണ് ഒമ്പതാം ദിനം ആദ്യമെഡല്‍ ഇന്ത്യയ്ക്കു സമ്മാനിച്ചത്.

ഹാമര്‍ത്രോയില്‍ മഞ്ജുബാല, പുരുഷന്മാരുടെ 400 മീറ്ററില്‍ ആരോഗ്യരാജീവ്, വനിതകളുടെ 400 മീറ്ററില്‍ പൂവമ്മ എന്നിവരും വെങ്കലമെഡല്‍ നേടി. ടെന്നീസ് പുരുഷവനിതാവിഭാഗം ഡബിള്‍സിലും പുരുഷ സിംഗിള്‍സിലും ഇന്ത്യ വെങ്കലെമെഡലുകള്‍ നേടി.

സിംഗിള്‍സില്‍ യുക്കിഭാംഗിയും വനിതാവിഭാഗം ഡബിള്‍സില്‍ സാനിയാ-പ്രാര്‍ഥന തോംബറെ പുരുഷഡബിള്‍സില്‍ യുക്കിഭാംഗി-ദിവിജ്ശരണ്‍ എന്നിവരാണ് വെങ്കലം നേടിയത്.

Top