മിഗ് 21 വിമാനം തകര്‍ന്നു വീണു; പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു

ജാംനഗര്‍: ഗുജറാത്തിലെ ജാംനഗറില്‍ പരിശീലന പറക്കലിനിടെ മിഗ് 21 വിമാനം തകര്‍ന്നുവീണു. പൈലറ്റ് അപകടം കൂടാതെ രക്ഷപ്പെട്ടു. ബേഡ് ഗ്രാമത്തില്‍ വച്ചായിരുന്നു അപകടം.

വിമാനത്തിന് തീപിടിച്ച ഉടന്‍ തന്നെ പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ വ്യോമസേന ഉത്തരവിട്ടു.

ചൊവ്വാഴ്ച രാജസ്ഥാനിലെ ബാര്‍മറില്‍ മറ്രൊരു മിഗ് 21 വിമാനം തകര്‍ന്നു വീണ് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റിരുന്നു. പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു.

Top