ഗുജറാത്തില്‍ പന്നിപ്പനി പടര്‍ന്നു പിടിക്കുന്നു

അഹമ്മദാബാദ്: ഗുജറാത്തില്‍ പന്നിപ്പനി പടരുന്നു. ശനിയാഴ്ച മാത്രം 12 പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ 4 പേരും സൂരത്തില്‍ മൂന്ന് പേരുമാണ് പന്നിപ്പനിയെ തുടര്‍ന്ന് മരിച്ചത്. കച്ച്, വഡോദര, നവ്‌സാരി, അര്‍വല്ലി, ഗാന്ധിനഗര്‍ എന്നീ ജില്ലകളില്‍ നിന്നുമാണ് മറ്റ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കഴിഞ്ഞ ഒന്നര മാസത്തിനിടെ പന്നിപ്പനി മൂലം ഗുജറാത്തില്‍ മരിച്ചവരുടെ എണ്ണം 136 ആയി. 130 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു. പുതുവര്‍ഷത്തില്‍ 1522 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അധികൃതര്‍ അടിയന്തര യോഗം ചേര്‍ന്നു.

Top