ഗുജറാത്തിലെ ആകാശങ്ങൾ ഇനി പട്ടങ്ങൾ കീഴടക്കും , അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവലിന് തുടക്കമായി

Gujarat

അഹമ്മദാബാദ് : ഗുജറാത്തിലെ ആകാശങ്ങൾ പട്ടങ്ങൾ കീഴടക്കുന്ന അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവലിന് ആരംഭം കുറിച്ചു. ഗുജറാത്തിന്റെ തലസ്ഥാനത്താണ് ലോകമെമ്പാടുമുള്ള ആളുകൾ പങ്കെടുക്കുന്ന അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവൽ പ്രധാനമായും നടക്കുന്നത്.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനിയാണ് ഫെസ്റ്റിവൽ ഉദ്ഘാടനം നിർവഹിച്ചത്.വിവിധ രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമുള്ള ജനങ്ങൾ പട്ടം പറത്താൻ ഇവിടെ എത്തുന്നുവെന്നും , എട്ട് ദിവസമായി സംസ്ഥാനത്തെ വിവിധ നഗരങ്ങളിൽ കൈറ്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്നും മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു.

ഈ ഉൽസവം മൂന്നു ലക്ഷം ജനങ്ങൾ ജോലി ചെയ്യുന്ന പട്ടം വ്യവസായത്തിന് കൂടുതൽ കരുത്ത് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.1989 മുതൽ അഹമ്മദാബാദിൽ അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവൽ നടത്താറുണ്ട്. അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവൽ ജനുവരി 14 ന് അവസാനിക്കും.

Top