ഗാന്ധിജിയുടെ ആശയങ്ങള്‍ ജനലക്ഷങ്ങളെ പ്രചോദിപ്പിക്കുന്നവയെന്ന് നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഗാന്ധിജയന്തി ദിനത്തില്‍ പ്രിയപ്പെട്ട ബാപ്പുവിന്റെ മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ട്വിറ്ററില്‍ ആണ് വീഡിയോ പ്രധാനമന്ത്രിയുടെ പ്രതികരണം. അദ്ദേഹത്തിന്റെ ആശയങ്ങള്‍ ലോകമാകെയുള്ള ജനലക്ഷങ്ങളെ പ്രചോദിപ്പിക്കുന്നവയാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 148-ാം ജന്മദിനത്തോടനുബന്ധിച്ച് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യേക വീഡിയോ അനുസ്മരണവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.

ഗാന്ധിജയന്തിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാം നാഥ് കോവിന്ദും രാജ്ഘട്ടില്‍ ആദരവര്‍പ്പിച്ചു.

സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ 113-ാം ജന്മദിനവും ഇന്നാണ്. ലാല്‍ബഹദൂര്‍ ശാസ്ത്രിയും സമാധി സ്ഥലമായ വിജയ്ഘട്ടില്‍ എത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും അദ്ദേഹത്തിന് ആദരവര്‍പ്പിച്ചു.

Top