ഗര്‍ഭിണിയാക്കുവാന്‍ യുവാവിനെ ആവശ്യമുണ്ട് ! യുവതിയുടെ പരസ്യം വൈറലാകുന്നു

ഗര്‍ഭിണിയാക്കുന്നവന് പണം നല്‍കാമെന്ന് പറയുന്നത് ചിലപ്പോ ആദ്യമായിട്ടാകാം. എന്നാല്‍ ഗര്‍ഭിണിയാക്കാന്‍ ആവശ്യപ്പെട്ടു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. വെറുതെയൊന്നും വേണ്ട നല്ല തുട്ടു തടയുന്ന കാര്യമാണ്.

അദേലീന അബ്ദു എന്ന 25കാരിയാണ് ഗര്‍ഭിണിയാക്കുവാന്‍ തന്നെ ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്. ആവശ്യമില്ലാത്ത ബന്ധങ്ങളില്‍ നടന്ന് തനിക്ക് സമയം കളയാനില്ലെന്നാണ് യുവതി പറയുന്നത്. വെസ്റ്റേണ്‍ റൊമാനിയയില്‍ നിന്നുള്ള യുവതിയാണ് 350 യൂറോ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഗര്‍ഭിണിയാക്കിയിട്ട് അതിന്റെ ഉത്തരവാദിത്വം എടുക്കാനൊന്നും യുവതി സമ്മതിക്കില്ല. കുഞ്ഞിനെ വളര്‍ത്താനുള്ള സകല ഉത്തരവാദിത്വവും തനിക്ക് തന്നെ വേണമെന്നാണ് യുവതി പറയുന്നത്.

ഒരു പിതാവിനേയൊ , ഒരു ഭര്‍ത്താവിനെയോ ആവശ്യമില്ല. ആണുങ്ങള്‍ വേണ്ടത്ര പക്വത ഇല്ലാത്തവരാണെന്നാണ് യുവതിയുടെ അഭിപ്രായം . അതുകൊണ്ടാണ് ഭര്‍ത്താവിനെ വേണ്ടെന്ന് യുവതി പറയുന്നത്. തന്റെ ഫോട്ടോ ഉള്‍പ്പെടെ നല്‍കിയാണ് പരസ്യം ചെയ്തിരിക്കുന്നത്.

താന്‍ പൂര്‍ണ്ണയായ യുവതിയാണെന്ന് തനിക്ക് ഭര്‍ത്താവില്ലാതെ തന്നെ കുട്ടിയെ വളര്‍ത്താന്‍ ആകുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഉത്തരവാദിത്വമുള്ള വനിതയെന്ന പോസ്റ്റിന് വന്‍ ആരാധകരാണ്. ഇതിനോടകം തന്നെ കുറെ യുവാക്കള്‍ ഇരുകൈയാലെ സമ്മതം മൂളിയിട്ടുണ്ട്.

Top