ഗണേഷ് കുമാറിനെതിരെ വി.കെ ഇബ്രാഹിംകുഞ്ഞ് വക്കീല്‍ നോട്ടീസ് അയച്ചു

തിരുവനന്തപുരം: കെ.ബി ഗണേഷ്‌കുമാറിനെതിരെ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് വക്കീല്‍ നോട്ടീസ് അയച്ചു. 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഗണേഷിന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. തനിക്കെതിരായി ഗണേഷ് ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ ഒരാഴ്ചക്കകം പിന്‍വലിച്ച് മാപ്പ് പറയണം എന്നാണ് ആവശ്യം. അല്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമനടപടികളുമായി മുന്നോട്ട് പോകും എന്ന് വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു.

Top