ഗണേഷ് കുമാര്‍ വ്യക്തിഹത്യ നടത്തുന്നു: മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്

തിരുവനന്തപുരം: ഗണേഷ് കുമാര്‍ വ്യക്തിഹത്യ നടത്തുകയാണെന്നു മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്. പരാതിയുണ്ടെങ്കില്‍ ഗണേഷ് കോടതിയെ സമീപിക്കട്ടെയെന്നും ആരോപണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും മന്ത്രി പറഞ്ഞു.

ഇബ്രാഹിം കുഞ്ഞിന്റെ ഓഫീസ് കേന്ദ്രീകരിച്ചു കോടികളുടെ അഴിമതി നടക്കുന്നുവെന്ന ആരോപണം ലോകായുക്തയ്ക്കു മുമ്പില്‍ തിങ്കളാഴ്ച ഗണേഷ് ആവര്‍ത്തിക്കുകയും തെളിവുകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണു മന്ത്രിയുടെ പ്രതികരണം.

അതേസമയം ഗണേഷ് കുമാറിനെതിരേ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും രംഗത്തെത്തി. പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരേ ഗണേഷ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിന്റെ നിരാശയാണു ഗണേഷിനെന്നും അതിനുത്തരവാദി മുസ്ലിം ലീഗ് അല്ലെന്നും മജീദ് പറഞ്ഞു

Top