ഗണേഷിന്റെ ആരോപണം തന്നിലേക്ക് വരുമെന്ന് ഉമ്മന്‍ ചാണ്ടി ഭയക്കുന്നു: വി.എസ്

തിരുവനന്തപുരം: ഗണേഷ് കുമാര്‍ ഉന്നയിച്ച ആരോപണം തന്നിലേക്ക് വരുമെന്ന് ഉണ്മന്‍ ചാണ്ടി ഭയക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. അതിനാല്‍ ഉമ്മന്‍ചാണ്ടി അന്വേഷണത്തെ ഭയക്കുകയാണെന്നും വി.എസ് ആരോപിച്ചു.

ഗണേഷ് കുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിയമസഭാ സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഗണേഷ് തെളിവ് സഭയില്‍ ഹാജരാക്കണം. ആരോപണത്തെ കുറിച്ച് അറിഞ്ഞില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. പുറത്തുവന്നത് മഞ്ഞുമലയുടെ ഒരു ഭാഗം മാത്രമാണ്. മന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം അന്വേഷിക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നും കോടിയേരി പറഞ്ഞു.

Top