ഗംഗയില്‍ നിന്ന് 100 മൃതദേഹങ്ങള്‍ കണ്ടെത്തി

ലക്‌നോവ്: ഗംഗാ നദിയില്‍ ഒഴുകി നടക്കുന്ന നിലയില്‍ 100 മൃതദേഹങ്ങള്‍ കണ്ടെത്തി.  ഇത്രയധികം മൃതദേഹങ്ങള്‍ കണ്ടെത്തിയതു സംബന്ധിച്ച് ജില്ലാ ഭരണകൂടം അന്വേഷത്തിന് ഉത്തരവിട്ടു.  ഉത്തര്‍പ്രദേശില്‍ കാണ്‍പൂരിനും ഉന്നാവോയ്ക്കും ഇടയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.  മരിച്ചവരുടെ മൃതദേഹങ്ങള്‍ പുണ്യനദിയായ ഗംഗയില്‍ നിമജ്ജനം ചെയ്യുന്ന പതിവുണ്ടെങ്കിലും ഇത്രയധികം മൃതദേഹങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. കാണ്‍പൂര്‍, ഉന്നാവോ ജില്ലാ ഭരണകൂടങ്ങള്‍ സംയുക്തമായാണ് അന്വേഷണം നടത്തുക.
Top