കശ്മീരിൽ നിന്നും സുരക്ഷാ സേന സ്‌ഫോടകവസ്തു ശേഖരവും ആയുധങ്ങളും പിടിച്ചെടുത്തു

പൂഞ്ച് : ജമ്മുകശ്മീരിലെ പൂഞ്ചില്‍ നിന്ന് സ്‌ഫോടകവസ്തു ശേഖരവും ആയുധങ്ങളും പിടിച്ചെടുത്ത് സുരക്ഷാ സേന. തോക്കുകളും സ്‌ഫോടക വസ്തുക്കളും വെടിയുണ്ടകളും ഗ്രനൈഡ് അടക്കമാണ് പിടിച്ചെടുത്തത്.

സൈന്യത്തിന്റെയും സിആര്‍പിഎഫിന്റെയും പൊലീസിന്റെയും സംയുക്ത സംഘം നടത്തിയ തെരച്ചിലിലാണ് സ്‌ഫോടക വസ്തു ശേഖരം പിടികൂടിയത്.

Top