കരിമ്പ് കർഷകർക്ക് ധന സഹായവുമായി കേന്ദ്രം

ൽഹി : ഇന്ത്യയിലെ കരിമ്പ് കര്‍ഷകര്‍ക്ക് 3,500 കോടി രൂപയുടെ ധന സഹായവുമായി കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള സാമ്പത്തികകാര്യ മന്ത്രിസഭാ സമിതിയാണ് ഈ തീരുമാനത്തിന് അംഗീകാരം നൽകിയത്. നിലവില്‍ രാജ്യത്ത് അഞ്ചുകോടിയോളം കരിമ്പ് കര്‍ഷകര്‍ ആണുള്ളത്. ഇതുകൂടാതെ അഞ്ച് ലക്ഷത്തോളം തൊഴിലാളികള്‍ പഞ്ചസാര മില്ലുകളിലും അനുബന്ധ മേഖലകളിലും തൊഴില്‍ ചെയ്യുന്നു.

അധികമുള്ള പഞ്ചസാര സ്റ്റോക്ക് ഒഴിവാക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി. കേന്ദ്ര ഗവണ്‍മെന്റ് 3500 കോടി രൂപ കര്‍ഷകരുടെ കുടിശിക ഇനത്തില്‍ മില്ലുകളുടെ പേരില്‍, കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് നല്‍കുക.

Top