ക്ലീന്‍ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് സല്‍മാന്‍ ഖാന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട ക്ലീന്‍ ഇന്ത്യ ചലഞ്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ഏറ്റെടുത്തു. ഗാന്ധി ജയന്തി ദിനത്തില്‍ തുടക്കിട്ട ക്ലീന്‍ ഇന്ത്യ ചലഞ്ചില്‍ സല്‍മാന്‍ ഖാന്‍ അടക്കം 9 പേരെയായിരുന്നു പ്രധാനമന്ത്രി വെല്ലുവിളിച്ചത്.

വെല്ലുവിളി ഏറ്റെടുത്ത സല്‍മാന്‍ ഖാന്‍ പരിസരം ശുചിയാക്കുന്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ക്ലീന്‍ ഇന്ത്യ ചലഞ്ചിലേക്ക് അമീര്‍ ഖാന്‍, രജനീകാന്ത്, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എന്നിവരെ ക്ഷണിച്ചു.

ഫെയ്‌സ്ബുക്കിലും ട്വിറ്ററിലുമുള്ള തന്റെ ആരാധകരേയും സല്‍മാന്‍ ചലഞ്ചിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Top