ക്രൈംബ്രാഞ്ച് പുനഃസംഘടിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായി. . .

police

തിരുവനന്തപുരം: ക്രൈംബ്രാഞ്ച് പുനഃസംഘടിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്.

കുറ്റകൃത്യങ്ങളുടെ സ്വഭാവം അടിസ്ഥാനമാക്കി വിഭജിച്ചിരുന്ന ക്രൈംബ്രാഞ്ചിനെ റവന്യൂ ജില്ലാ അടിസ്ഥാനത്തില്‍ എസ്പിമാര്‍ക്ക് ചുമതല നല്‍കി പുനഃസംഘടിപ്പിക്കുവാനാണ് പദ്ധതിയിടുന്നത്.

സാമ്പത്തിക കുറ്റങ്ങള്‍, ആസൂത്രിത കുറ്റകൃത്യങ്ങള്‍, കൊലപാതകം, പരിക്കേല്‍പ്പിക്കല്‍, ക്ഷേത്രക്കവര്‍ച്ച എന്നിങ്ങനെ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഐജിമാര്‍ക്കും ഡിജിപിമാര്‍ക്കും എസ്പിമാര്‍ക്കും ചുമതല നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം സൈബര്‍ ക്രൈം, ആന്റ് പൈറസി തുടങ്ങിയ വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഘടന കേസ് അന്വേഷണത്തിന് വലിയ പ്രയാസമുണ്ടാക്കുന്നുവെന്ന അടിസ്ഥാനത്തിലാണ് പുനഃസംഘടനയ്ക്കു തീരുമാനിച്ചിരിക്കുന്നത്.

Top