ക്രൂഡ് ഓയില്‍ വില 50 ഡോളറിനും താഴെ

മുംബൈ:  ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയില്‍ വന്‍ ഇടിവ്. ക്രൂഡ് ഓയില്‍ വില ബാരലിന് 50 ഡോളറിനും താഴെയെത്തി. 2009 ഏപ്രിലിനു ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയാണിത്. തിങ്കളാഴ്ച മുന്‍ വിലയേക്കാള്‍ ആറു ശതമാനമാണു താഴ്ന്നത്.

ക്രൂഡ് ഓയില്‍ വില കുറഞ്ഞതോടെ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുമെന്നാണു സൂചന. കഴിഞ്ഞ ജൂണ്‍ മുതലുള്ള കണക്കെടുത്താല്‍ അമ്പതു ശതമാനത്തോളമാണ് രാജ്യാന്തര വിപണയില്‍ അസംസ്‌കൃത എണ്ണയുടെ വില ഇടിഞ്ഞിരിക്കുന്നത്.

യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു നല്‍കി വരുന്ന ക്രൂഡിന്റെ വില കുറയ്ക്കാന്‍ സൗദി തീരുമാനിച്ചതും റഷ്യ, ഇറാക്ക് എന്നീ രാജ്യങ്ങളില്‍ ഉത്പാദനം വര്‍ധിച്ചതും വിലയിടിവിനു കാരണമായി. അമേരിക്കയും എണ്ണ ഉത്പാദക രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ശീതസമരവും വിലയിടിവിന് കാരണമാണ്.

Top