ക്രിസ്റ്റിയാനോ റൊണാള്‍ഡോ നായകനായ സിനിമയുടെ ട്രെയിലര്‍ പുറത്തു വിട്ടു

ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെക്കുറിച്ചുള്ള സിനിമയുടെ ട്രെയിലര്‍ പുറത്തു വന്നു. റൊണാള്‍ഡോ തന്നെയാണ് ചിത്രത്തില്‍ നായകവേഷത്തിലെത്തുന്നത്. സിനിമ സംവിധാനം ചെയ്തിരിക്കുന്നത് അന്തോണി വൊങ്കെയാണ്.

നവംബര്‍ ഒമ്പതിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. റൊണാള്‍ഡോ എന്നു തന്നെയാണ് ചിത്രത്തിന്റെ പേര്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ഇതിഹാസത്തെ നിങ്ങള്‍ക്കറിയാം. കളിക്കളത്തില്‍ പന്തിന് പിന്നാലെ പായുന്ന ക്രിസ്റ്റ്യാനോയെയും നിങ്ങള്‍ക്കറിയാം. എന്നാല്‍ ക്രിസ്റ്റ്യാനോഎന്ന മനുഷ്യനെ നിങ്ങള്‍ക്കറിയുമോ എന്നാണ് ട്രെയിലറിലെ വാചകങ്ങള്‍. ഇതുവരെ ആരം കാണാത്ത കുഞ്ഞുറൊണാള്‍ഡോയുടെ കളികളും ഡോക്യുമെന്ററിയിലുണ്ടാകും.

പോര്‍ച്ചുഗീസ് ഇന്റര്‍നാഷണലാണ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്. ആമി, സെന്ന തുടങ്ങിയ പ്രശസ്ത കായിക ഡോക്യുമെന്ററിയുടെ നിര്‍മ്മാതാക്കള്‍ തന്നെയാണ് റൊണാള്‍ഡോയും ഒരുക്കുന്നത്.

 

https://www.youtube.com/watch?v=33gTb1v3wds

Top