ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

മാഡ്രിഡ്: അടുത്ത സീസണില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഡ്രിഡിന്റെ ജഴ്‌സിയില്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. റൊണാള്‍ഡോ റയല്‍വിടാന്‍ സന്നദ്ധത അറിയിച്ചതോടെ വമ്പന്‍മാര്‍ പണപ്പെട്ടിയുമായി രംഗത്തിറങ്ങിക്കഴിഞ്ഞു.

ക്രസ്റ്റിയാനോയുടെ പഴയ ക്ലബും, ഇംഗ്ലീഷ് വമ്പന്‍മാരുമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും, ഫ്രഞ്ച് ലീഗിലെ പണക്കാരായ പാരീസ് സെന്റ് ജെര്‍മെയ്‌നും റൊണാള്‍ഡോയെ അടുത്ത സീസണില്‍ കൂടാരത്തിലെത്തിക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു.

90 മില്യണ്‍ യൂറോയാണ് ലോകതാരത്തിന് അവര്‍ വിലയിട്ടിരിക്കുന്നത്. ഏകദേശം 700 കോടിയോളം ഇന്ത്യന്‍ രൂപ. എന്നാല്‍ റൊണാള്‍ഡോയെ വിട്ടുകൊടുക്കുന്നതില്‍ റയല്‍ മാനേജ്‌മെന്റിന് തീരെ താല്‍പര്യമില്ല. റയലില്‍ തുടരാന്‍ എന്താണ് ക്രിസ്റ്റ്യനോയുടെ പ്രശ്‌നമെന്ന അന്വേഷണത്തിലാണ് റയല്‍ മാനേജ്‌മെന്റ്. പ്രശ്‌നം കണ്ടെത്തി പരിഹരിക്കാന്‍ ക്ലബ് പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരസ് കര്‍ശന നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

2009 ല്‍ 80 മില്യണ്‍ യൂറോയുടെ റെക്കോര്‍ഡ് തുകയ്ക്കാണ് ക്രിസ്റ്റ്യാനോ റയലിലെത്തിയത്. എഴു വര്‍ഷം കൊണ്ട് റയലിനൊപ്പം നേട്ടങ്ങളുടെ നെറുകയിലാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍ സ്റ്റാര്‍. രണ്ടുവട്ടം റയലിനൊപ്പം ലോകഫുട്‌ബോളറായ ക്രിസ്റ്റ്യാനൊ സ്പാനിഷ് ലീഗ്, ചാമ്പ്യന്‍സ് ലീഗ്, ക്ലബ് ലോകകപ്പ് കിരീടങ്ങള്‍ ബര്‍ണബ്യൂവിലെ ഷോക്കേസിലെത്തിച്ചു.

Top