ക്രിക്കറ്റ് താരം ശ്രീശാന്ത് ബോളിവുഡിലേക്ക്

ശ്രീശാന്ത് ഇനി അഭിനയിത്തിലേക്ക്. കൗസ്തവ് നാരായണ്‍ നിയോഗി സംവിധാനം ചെയ്യുന്ന കാര്‍ബറെറ്റ് (Cabaret) എന്ന ചിത്രത്തിലാണ് ശ്രീശാന്ത് അഭിനയിക്കുന്നത്. പൂജാഭട്ടാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പൂജാഭട്ട് തന്നെയാണ് ശ്രീശാന്തിനെ ചിത്രത്തിലേക്ക് അഭിനയിക്കാന്‍ ക്ഷണിച്ചത്. ഒരു നര്‍ത്തികയുടെ ജീവിതകഥയെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ നര്‍ത്തകിയുടെ മലയാളി ഡാന്‍സ് ഗുരുവിന്റെ വേഷമാണ് ചെയ്യുന്നത്. റിച്ചാ ഛദ്ദയാണ് നര്‍ത്തകിയായി എത്തുന്നത്.

മലയാളച്ചുവയുള്ള ഹിന്ദി സംസാരിക്കുന്ന ആളായിട്ടാണ് ശ്രീശാന്ത് എത്തുന്നത്. അടുത്തവര്‍ഷം ജനുവരിയില്‍ ഷൂട്ടിങ് ആരംഭിക്കും.

Top