ക്രിക്കറ്റില്‍ വീണ്ടും ദുരന്ത മരണം; ഇസ്രയേലില്‍ പന്തു തലയില്‍ കൊണ്ട് അമ്പയര്‍ മരിച്ചു

ടെല്‍ അവീവ്: ഇസ്രയേല്‍ പ്രദേശിക ക്രിക്കറ്റില്‍ മത്സരം നിയന്ത്രിക്കുകയായിരുന്നു അമ്പയര്‍ പന്ത് തലയില്‍ കൊണ്ട് മരിച്ചു. ഇസ്രയേല്‍ ദേശീയ ടീമിന്റെ മുന്‍ നായകനും അമ്പയറുമായ ഹിലെല്‍ ഓസ്‌കാറാണ്(55) മരിച്ചത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഫില്‍ ഹ്യൂസിന്റെ ദാരുണ മരണത്തിന്റെ നടുക്കം മാറും മുമ്പാണ് ക്രിക്കറ്റ് മൈതാനിയില്‍ മറ്റൊരു ദുരന്തമരണം കൂടി സംഭവിച്ചത്.

ഇസ്രയേല്‍ തീരനഗരമായ അഷ്‌ഡോഡിലെ ബെന്‍ ഗുറിയോണ്‍ പാര്‍ക്കില്‍ നടന്ന മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിനിടെ ബാറ്റ്‌സ്മാന്‍ അടിച്ച പന്ത് സ്റ്റമ്പില്‍ തട്ടിയ ശേഷം അമ്പയറുടെ തലയിലിടിക്കുകയായിരുന്നു. സംഭവശേഷം അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ ജീവന്‍ രക്ഷിക്കാനായില്ല. പന്തിടിച്ചതിന്റെ ആഘാതത്തില്‍ നിലത്തുവീണ അമ്പയറിനു ഹൃദയാഘാതം സംഭവിച്ചതാണ് മരണം കാരണമെന്നാണ് നിഗമനം.

Top