ക്യാമറയില്‍ പുതുമയുമായി ഹുവായ്‌യുടെ ഹോനൊര്‍ 7i എത്തുന്നു

ക്യാമറയില്‍ പുതുമയുമായി ചൈനീസ് ടെലികോം കമ്പനിയായ ഹുവായ് തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. ഫ്രണ്ട്, റിയര്‍ ക്യാമറകള്‍ ഒന്നാണെന്നതാണ് ഹുവായ് ഹോനൊര്‍ 7i എന്ന സ്മാര്‍ട്ട്‌ഫോണിന്റെ പ്രത്യേകത.

ക്യാമറ രണ്ട് വശത്തേക്കും തിരിക്കാമെന്ന് ചുരുക്കം. 13 മെഗാപിക്‌സലാണ് ക്യാമറയുടെ പിക്ച്ചര്‍ ക്വാളിറ്റി. ഫിംഗര്‍പ്രിന്റെ സെന്‍സറാണ് പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ മറ്റൊരു പ്രത്യേകത.

3ജിബി റാം, 5.2 ഇഞ്ച് 1080p ഡിസ്‌പ്ലേ, ഡ്യുവല്‍ നാനോ സിം സ്ലോട്ട് എന്നിവയാണ് മറ്റു ഫീച്ചറുകള്‍. രണ്ട് സ്റ്റോറേജ് വാരിയന്റുകളിലാണ് ഫോണ്‍ പുറത്തിറക്കിയിട്ടുള്ളത്. 16ജിബിയും(2 ജിബി റാം), 32 ജിബിയും(3ജിബി റാം). ഗോള്‍ഡ്, സില്‍വര്‍ എന്നീ രണ്ട് കളറുകളിലാണ് സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകുക.

16 ജിബി മോഡലിന് 250 യുഎസ് ഡോളറാണ് വില. 32ജിബി മോഡലിന് 300 ഡോളറും. എന്നാല്‍ ആഗോള വിപണിയില്‍ സ്മാര്‍ട്ട്‌ഫോണ്‍ എന്ന് അവതരിപ്പിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Top