കോഹ്‌ലി നായകനാകാന്‍ ജനിച്ചവനെന്ന് സുനില്‍ ഗവാസ്‌കര്‍

ന്യൂഡല്‍ഹി: വിരാട് കോഹ്‌ലിയെ വാനോളം പുകഴ്ത്തി സുനില്‍ ഗവാസ്‌കര്‍ രംഗത്ത്. കോഹ്‌ലി നായകനാകാന്‍ ജനിച്ചയാളാന്നായിരുന്നു സുനില്‍ ഗവാസകറിന്റെ കമന്റ്. എല്ലാവരുടെയും പ്രതീക്ഷകള്‍ക്കപ്പുറം വളരാന്‍ കോഹ്‌ലിയ്ക്ക് കഴിയുമെന്നും സുനില്‍ ഗവാസ്‌കര്‍ പറയുന്നു.

കാര്യങ്ങള്‍ വസ്തുനിഷ്ഠമായി വിലയിരുത്താനും പഠിക്കാനും കോഹ്‌ലി ശ്രമിക്കുന്നുവെന്നത് വലിയ കാര്യമാണെന്നും അതാണ് കോഹ്‌ലിയുടെ വിജയമെന്നും ഗവാസ്‌കര്‍ പറഞ്ഞു. അണ്ടര്‍ 19 ടീമിനെ നയിച്ച കാലം മുതല്‍ കോഹ്‌ലി അസാധാരണ മികവ് പ്രകടിപ്പിക്കുന്നു.ലങ്കയുടെ രണ്ടാം ഇന്നിങ്ങ്‌സില്‍ മൂന്ന് സിപിന്നര്‍മാരെ തുടക്കത്തില്‍ പന്തേല്‍പ്പിച്ച തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്നും വളരെ മികച്ച തീരുമാനമായിരുന്നു അതെന്നും ഗവാസ്‌കര്‍ പറഞ്ഞു.

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം കോഹ്‌ലിസെഞ്ചുറി നേടിയിരുന്നു. ശിഖര്‍ ധവാനൊപ്പം ഇരട്ടസെഞ്ചുറി കൂട്ടുകെട്ടിലും കോഹ്‌ലി പങ്കാളിയായി.

Top