കോവളം കൊട്ടാരം നിലനിര്‍ത്തണം; റവന്യുമന്ത്രിക്ക് വി എസിന്റെയും സുധീരന്റെയും കത്ത്

തിരുവനന്തപുരം: കോവളം കൊട്ടാരം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തന്നെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് റവന്യുമന്ത്രിക്ക് വി എസും സുധീരനും കത്ത് നല്‍കി.

കൊട്ടാരം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തന്നെ നിലനിര്‍ത്തണമെന്നും അതിന് ആവശ്യമായ നടപടികള്‍ എല്ലാം ചെയ്യണമെന്നുമാണ് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍ കത്തില്‍ ആവശ്യപ്പെട്ടത്.

ഇതേ ആവശ്യമുന്നയിച്ചു കൊണ്ടാണ് കെപിസിസി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി എം സുധീരന്‍ മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും കത്ത് നല്‍കിയത്.

Top