കോഴ ചോദിച്ചിട്ടോ വാങ്ങിയിട്ടോ ഇല്ല; താന്‍ അത്തരക്കാരനല്ലെന്ന് മാണി

കോട്ടയം: ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ തെളിവില്ലെന്ന് ധനമന്ത്രി കെ എം മാണി. താന്‍ കോഴ ചോദിച്ചിട്ടോ വാങ്ങിയിട്ടോ ഇല്ല. താന്‍ അത്തരക്കാരനല്ലെന്നും മാണി പറഞ്ഞു.

പാര്‍ട്ടി യോഗം ആവശ്യമുള്ളപ്പോള്‍ ചേരും. ബാര്‍ കോഴ ചര്‍ച്ച ചെയ്യാന്‍ വേണ്ടി യോഗം വിളിക്കില്ലെന്നും മാണി വ്യക്തമാക്കി.

Top