കോഴിക്കോട് വാഹനാപകടം; മൂന്ന് മരണം

കോഴിക്കോട്: പുറക്കാട്ടേരിയില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റു. കര്‍ണാടക സ്വദേശികളാണ് മരിച്ചത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് അപകടം ഉണ്ടായത്. സംഭവ സ്ഥലത്തുവച്ച് തന്നെ മൂന്ന് പേര്‍ മരിച്ചു. പരുക്കേറ്റവരെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരുക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

 

Top