കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു

കോഴിക്കോട്: ഖഫീല്‍ ഖാന്‍ വിവാദത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു. ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

കോളേജ് യൂണിയന്‍ ചെയര്‍മാന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയും പ്രിന്‍സിപ്പലിനോട് വിദ്യാര്‍ത്ഥികള്‍ ക്ഷമാപണം നടത്തുകയും ചെയ്യും. ചൊവ്വാഴ്ച നടക്കുന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് വിദ്യാര്‍ത്ഥികള്‍ ക്ഷമാപണം നടത്തുന്നത്.

മെഡിക്കല്‍ കോളേജില്‍ ഒരു വര്‍ഷം മുന്‍പ് ശിശുരോഗ വിദഗ്ദന്‍ കഫീല്‍ ഖാന്‍ പങ്കെടുത്ത പരിപാടിയില്‍ രാജ്യദ്രോഹമാരോപിച്ച് ബി ജെ പി രംഗത്തെത്തിയിരുന്നു. ഇതില്‍ എച്ച് ഡി എസ് ആവശ്യപ്പെട്ടതനുസരിച്ച് പ്രിന്‍സിപ്പല്‍ പരാതി കമ്മീഷണര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ഈ നടപടിയില്‍ പ്രതിഷേധിച്ച് പ്രിന്‍സിപ്പലിനെ ഉപരോധിച്ചതിനായിരുന്നു വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണ കാലാവധി തീരും വരെയായിരുന്നു സസ്‌പെന്‍ഷന്‍ തീരുമാനിച്ചിരുന്നത്.

Top