കോഴിക്കോട് ബോംബ് സ്‌ഫോടനം;മൂന്നു പേര്‍ക്ക് പരിക്കേറ്റു

കുറ്റ്യാടി: കോഴിക്കോട് കുറ്റ്യാടിയില്‍ ബോംബ് സ്‌ഫോടനം. ബസ് സ്റ്റാന്‍ഡിലെ ചെരുപ്പ് കടയോട് ചേര്‍ന്ന സ്ഥലത്ത് മൂന്ന് തവണയാണ് പൊട്ടിത്തെറി ഉണ്ടായത്.സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. കടയ്ക്കടുത്ത് സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടിയതാണെന്നാണ് പ്രാഥമിക വിവരം.

പരിക്കേറ്റവരിൽ ഒരാൾ കല്ലാച്ചി ബിനു വധക്കേസിലെ പ്രതി നിസാറാണെന്ന് പൊലീസ് പറഞ്ഞു. നാടൻ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി തെളിവെടുത്തു

Top