കോഴിക്കോട് കോതി അഴിമുഖത്ത് വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് കോതി അഴിമുഖത്ത് വെച്ച് വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. കപ്പക്കല്‍ സ്വദേശി അബ്ദുള്ള ലത്തീഫ് (55)ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു മറ്റൊരാള്‍ രക്ഷപ്പെട്ടു. ഇവരുടെ വള്ളവും വലയും കടലിലേക്ക് ഒഴുകിപ്പോയി. മരിച്ചയാളുടെ മൃതദേഹം ബീച്ച് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Top