കോഴിക്കോട് ഒന്നരക്കോടിയുടെ ഹൈറോയിന്‍ പിടികൂടി

കോഴിക്കോട്:പന്തീരാങ്കാവില്‍ ഒന്നരക്കോടിയുടെ ഹൈറോയിന്‍ എക്‌സൈസ് പിടികൂടി. പന്തീരങ്കാവ് തളിക്കുന്ന് പറമ്പത്ത് വള്ളിക്കാട് മീത്തല്‍ സവാദി (38) ല്‍ നിന്നാണു ബ്രൗണ്‍ ഷുഗര്‍ പിടികൂടിയത്.

കുവൈത്തിലേക്കു കടത്താന്‍ ശ്രമിച്ചതായിരുന്നു ഹൈറോയിന്‍. കോഴിക്കോട്ട് വില്‍പന നടത്തിയതിനു ശേഷം ബാക്കി വന്നതാണു കുവൈത്തിലേക്കു കടത്താന്‍ ശ്രമിച്ചതെന്നാണ് പ്രാഥമിക വിവരം. ഇയാള്‍ക്കു രാജ്യാന്തര ലഹരി മരുന്നു മാഫിയയുമായി ബന്ധമുണ്ടെന്നു വിവരം ലഭിച്ചിട്ടുണ്ട്.

Top