കോഴിക്കോട് ആര്‍എസ്എസ് പ്രവര്‍ത്തകന് അജ്ഞാത സംഘത്തിന്റെ വെട്ടേറ്റു

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. പൊയ്കയില്‍ ശ്രീജുവിനാണ് അജ്ഞാത സംഘത്തിന്റെ വെട്ടേറ്റത്.

കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top