കോഴിക്കോട്ട് വന്‍ സ്‌ഫോടകവസ്തുശേഖരം പിടികൂടി

മുക്കം: കോഴിക്കോട് ജില്ലയിലെ മുക്കത്ത് വന്‍ സ്‌ഫോടക വസ്തുക്കളുടെ ശേഖരം പിടികൂടി. അഭിലാഷ് ജംഗ്ഷനു സമീപം കാറില്‍ കടത്തുകയായിരുന്ന സ്‌ഫോടക വസ്തുക്കളാണ് മുക്കം പൊലീസ് പിടികൂടിയത്. കാറിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ ഹാരിസ്, മുഹമ്മദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 450 കിലോഗ്രാം വെടിമരുന്ന്, 400 ഗ്രാം ജലാറ്റിന്‍ സ്റ്റിക്ക്, ഏഴ് മീറ്റര്‍ വയര്‍ എന്നിവയാണ് ഇന്ന് പുലര്‍ച്ചെ പൊലീസ് പിടിച്ചെടുത്തത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതിനിടയില്‍ അതുവഴി വന്ന കാര്‍ കൈ കാണിച്ചെങ്കിലും നിറുത്താതെ പോയി. പൊലീസ് പിന്തുടര്‍ന്ന് കാര്‍ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ രണ്ട് പേരും പരസ്പര വിരുദ്ധമായി സംസാരിച്ചതിനെ തുടര്‍ന്ന് സംശയം തോന്നിയ പൊലീസ് കാര്‍ പരിശോധിച്ചു. പരിശോധനയിലാണ് ഒളിപ്പിച്ചു വച്ച നിലയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.

Top