കോഴിക്കോട്ടും എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം

കോഴിക്കോട്: പാഠപുസ്തക വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ കോഴിക്കോട്ടു ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലും വ്യാപക സംഘര്‍ഷം. പോലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.

പ്രവര്‍ത്തകര്‍ പോലീസിനെ കയ്യേറ്റം ചെയ്യുകയും പോലീസ് വാഹനത്തില്‍ കൊടി നാട്ടുകയും ചെയ്തു. തുടര്‍ന്ന് പോലീസുകാരെ മര്‍ദ്ദിക്കാനും ബാരിക്കേഡ് ചാടിക്കടക്കാനും പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. വനിതകള്‍ ഉള്‍പ്പടെ 150 ഓളം പ്രവര്‍ത്തകരാണു പ്രകടനത്തില്‍ പങ്കെടുത്തത്. വന്‍പോലീസ് സംഘവും നഗരത്തില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

Top