കോഴിക്കോടിന്റെ വികസനത്തിനായി ഒന്‍പതിന കര്‍മ്മപദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി

കോഴിക്കോട്: ജില്ലയിലെ മാവൂരില്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ഗ്വാളിയോര്‍ റയോണ്‍സിന്റെ സ്ഥലത്തായിരിക്കും ഐ.ടി പാര്‍ക്ക് സ്ഥാപിക്കുക.

കോഴിക്കോടിന്റെ വികസനത്തിനായി ഒന്‍പതിന കര്‍മ്മ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാംഘട്ട ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് മൊബിലിറ്റി ഹബ്ബ് സ്ഥാപിക്കും. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോവില്ല. മെട്രോയ്ക്ക് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. അതിനാലാണ് ലൈറ്റ് മെട്രോ നടപ്പാക്കുന്നത്. ഇതിനായി ഇ.ശ്രീധരനുമായി ചര്‍ച്ച നടത്തുമെന്നും ശ്രീധരനില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top