കോര്‍പ്പറേറ്റുകളുമായി ആനക്കൊമ്പ് ഇടപാട് നടത്തിയെന്ന് ഈഗിള്‍ രാജന്‍

തിരുവനന്തപുരം: കോര്‍പ്പറേറ്റുകളുമായി ആനക്കൊമ്പ് ഇടപാട് നടത്തിയെന്ന് ആനവേട്ടക്കേസിലെ മുഖ്യപ്രതി ഈഗിള്‍ രാജന്‍. നല്‍കിയത് വ്യാജ ആനക്കൊമ്പായിരുന്നവെന്നും രാജന്‍ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി.

അതേസമയം വ്യവസായികളെ രക്ഷിക്കാനാണ് ഈഗിളിന്റെ ശ്രമമെന്ന് വനംവകുപ്പ് പ്രതികരിച്ചു. ഇടപാടുകള്‍ നടന്നത് കൊറിയര്‍ വഴിയാണ്. തിരുവനന്തപുരത്തു നിന്നും ആനക്കൊമ്പ് ഡല്‍ഹിയിലെത്തിച്ചത് കൊറിയര്‍ വഴിയാണ്. പണം കൈമാറ്റം നടന്നത് ഈഗിളിന്റെ നാല് ബാങ്ക് അക്കൗണ്ട് വഴിയാണ്. ഈഗിളിന് കിട്ടിയത് പത്തു ശതമാനം കമ്മീഷന്‍ ആണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആനവേട്ടക്കേസിലെ മുഖ്യപ്രതിയായ ഇയാളെ തിരുവനന്തപുരം വിമാനത്താവളത്തില്‍വച്ച് വനംവകുപ്പിന്റെ പ്രത്യേക സംഘമാണ് ഇന്നലെ പിടികൂടിയത്. തിരുവനന്തപുരം പേട്ട സ്വദേശിയായ ഇയാള്‍ ഉന്നത വ്യവസായികള്‍ക്ക് ആനക്കൊമ്പ് എത്തിച്ചതില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നുവെന്നു നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Top