കോമൺവെൽത്ത് ​ഗെയിംസ്; വനിതാ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വെള്ളി മെഡൽ

കോമൺവെൽത്ത് ​ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വെള്ളി മെഡൽ. ഫൈനലിൽ ഓസ്ട്രേലിയ 9 റൺസിന് ഇന്ത്യയെ പരാജയപ്പെടുത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് നേടിയപ്പോൾ ഇന്ത്യയുടെ മറുപടി ബാറ്റിം​ഗ് 152 റൺസിൽ അവസാനിച്ചു. ഇന്ത്യ ആൾ ഔട്ടാവുകയായിരുന്നു.

കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിൽ വെങ്കല മെഡൽ ന്യൂസീലൻഡിനാണ്. മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരത്തിൽ ഇംഗ്ലണ്ടിനെ ആധികാരികമായി തകർത്തെറിഞ്ഞാണ് ന്യൂസീലൻഡ് വെങ്കല മെഡൽ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 111 റൺസ് വിജയലക്ഷ്യം 2 വിക്കറ്റ് നഷ്ടപ്പെടുത്തി 12 ആം ഓവറിൽ തന്നെ ന്യൂസീലൻഡ് മറികടന്നു.

Top