കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യക്ക് ആദ്യസ്വര്‍ണം

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവാണ് സ്വര്‍ണം നേടിയത്. 48 കിലോ ഭാഗത്തിലാണ് നേട്ടം. 196 കിലോയാണ് മീരാഭായ് ഉയര്‍ത്തിയത്. ഈ വിഭാഗത്തിലെ നിലവിലെ ഗെയിംസ് റെക്കോര്‍ഡ് താരം മറികടന്നു. സ്‌നാച്ചില്‍ 86 കിലോയും ‘ക്ലീന്‍ ആന്‍ഡ് ജെര്‍ക്’ ഇനത്തില്‍ 110 കിലോയുമാണ് മീരാഭായ് ചാനു ഉയര്‍ത്തിയത്.

നേരത്തെ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഗുരുരാജ വെള്ളി നേടിയിരുന്നു.

Top