കോപ്പ അമേരിക്ക: ബ്രസീലിനെ വിറപ്പിച്ച് പെറു കീഴടങ്ങി

ടെമുക്കോ: കോപ്പ അമേരിക്ക ഫുട്‌ബോളിന്റ ആദ്യമല്‍സരത്തില്‍ ബ്രസീല്‍ 2 -1 ഗോളിനു പെറുവിനെ തോല്‍പ്പിച്ചു. ശക്തമായ പ്രതിരോധത്തിലൂടെ കളിയുടെ അവസാനം വരെ പിടിച്ചുനിന്ന പെറുവുനെതിരെ നെയ്മര്‍ 92ാം മിനിറ്റില്‍ ഡഗ്ലസ് കോസ്റ്റയാണ് വിജയ ഗോള്‍ നേടിയത്.

സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പ് സെമിയില്‍ ജര്‍മ്മനിയില്‍ നിന്നേറ്റം നാണം കെട്ട തോല്‍വിയുടെ കറമയച്ചുകളഞ്ഞാണ് ബ്രസീല്‍ കോപ്പയില്‍ ഇറങ്ങിയത്. തുടക്കം എന്തായാലും മോശമായില്ല. ദുംഗയുടെ കുട്ടികള്‍ പൊരുതി ജയിച്ചു.

ആധിപത്യം സ്ഥാപിക്കാന്‍ മൈതാനത്തിറങ്ങിയ മഞ്ഞപ്പടയെ കാഴ്ചക്കാരാക്കി മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ പെറു ആദ്യ ഗോള്‍ നേടി. പെറു സ്‌ട്രൈക്കര്‍ ഡേവിഡ് ലൂയിസിന്റെ പെട്ടന്നുള്ള ഗോള്‍ കളിക്ക് തുടക്കത്തിലേ ആവേശം പകര്‍ന്നു. എന്നാല്‍ സാക്ഷാല്‍ നെയ്മറിലൂടെ തന്നെ 5ാം മിനുട്ടില്‍ ബ്രസീല്‍ തിരിച്ചടിച്ചു. സുന്ദരമായൊരു ഹെഡിലൂടെ നെയ്മര്‍ പെറുവിന്റെ ഗോള്‍വല ചലിപ്പിച്ചു.

പിന്നീടങ്ങോട്ട് കളിയുടെ ഗ്രാഫ് ഉയര്‍ന്നും താഴ്ന്നുകൊണ്ടിരുന്നു. പെറു പലതവണ തിരിച്ചടിക്കാന്‍ ശ്രമിച്ചു. കളിക്കിടയില്‍ മൊത്തം 4 താരങ്ങള്‍ക്ക് മഞ്ഞകാര്‍ഡുകൊണ്ടുള്ള മുന്നറിയിപ്പും ലഭിച്ചു.

66-ാം മിനിറ്റില്‍ ടര്‍ഡെല്ലിക്കു പകരക്കാരനായി മധ്യനിരക്കാരന്‍ ഡഗ്ലസ് കോസ്റ്റ എത്തിയതോടെ ബ്രസീല്‍ ഉണര്‍ന്നു. നെയ്മര്‍ നിരന്തര ആക്രമണങ്ങളുമായി മുന്നേറിയെങ്കിലും ഗോള്‍ നേടാനായില്ല. അധികസമയത്തു നാലു പ്രതിരോധക്കാരെ കബളിപ്പിച്ചു നെയ്മര്‍ നല്‍കിയ പാസ് ഡഗ്ലസ് കോസ്റ്റയില്‍ എത്തി. ഗോള്‍ നേടാനുള്ള സുവര്‍ണാവസരം മുതലാക്കിയ കോസ്റ്റ പിഴവ് വരുത്താതെ വിജയഗോള്‍ നേടി. വ്യാഴാഴ്ച നടക്കുന്ന അടുത്ത മത്സരത്തില്‍ കൊളംബിയയാണു ബ്രസീലിന്റെ എതിരാളി.

Top