കോപ്പ അമേരിക്ക ഫുട്‌ബോള്‍: ജയത്തോടെ ചിലി തുടങ്ങി

സാന്റിയാഗോ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ആദ്യ ജയം ആതിഥേയരായ ചിലി സ്വന്തമാക്കി. ഇക്വഡോറിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചാണ് സ്വന്തം നാട്ടുകാരുടെ മുന്നില്‍ ചിലി ജയം സ്വന്തമാക്കിയത്. ഇതോടെ ഗ്രൂപ്പ് എയില്‍ ചിലി മൂന്നു പോയിന്റുമായി ഒന്നാമതാണ്. മെക്‌സിക്കോ, ബൊളീവിയ എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

സൂപ്പര്‍താരം അര്‍ട്ടൂറോ വിദാല്‍, എഡ്വാര്‍ഡോ വര്‍ഗാസ് എന്നിവരാണ് ചിലിയുടെ ഗോളുകള്‍ നേടിയത്. ദ്യപകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. അറുപത്തിയാറാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് അര്‍ട്ടൂറോ വിദാല്‍ ആദ്യ ഗോള്‍ നേടിയത്.

1991നുശേഷം കോപ്പ അമേരിക്കയില്‍ ചിലിക്കുവേണ്ടി പെനാല്‍റ്റിയിലൂടെ ഗോള്‍ നേടുന്ന ആദ്യ താരമാണ് വിദാല്‍. എന്‍പത്തിനാലാം മിനുട്ടിലായിരുന്നു വര്‍ഗാസ് ചിലിക്ക് വേണ്ടി രണ്ടാമത്തെ ഗോള്‍ നേടിയത്. അതേസമയം മത്യാസ് ഫെര്‍ണാണ്ടസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ചിലിയ്ക്കു തിരിച്ചടിയായിട്ടുണ്ട്.

മക്‌സിക്കോയും ബൊളീവയയും തമ്മില്‍ നാളെ പുലര്‍ച്ചെയാണ് ഗ്രൂപ്പ് എയിലെ രണ്ടാമത്തെ മല്‍സരം.

Top